Saturday, July 23, 2011

വെറുതെ കുറെ ഫോട്ടോസ്

                 ഞാന്‍  വെറുതെ ഒരു രസത്തിന്  എടുത്ത  കുറെ ഫോട്ടോസ് ആണിതൊക്കെ  ചുമ്മാ  ഒരു രസത്തിന് അപ്‌ലോഡ്‌  ചെയ്യുന്നു 
 





ഈ പൂക്കള്‍ ഒക്കെ നട്ടുവളര്‍ത്തിയ ചെടികളില്‍ ഉണ്ടായതൊന്നുമല്ല. ചെടികള്‍ക്ക് അഹങ്കാരം മൂത്ത് തനിയെ ഉണ്ടായതാണ്.














 പുളിയും ജാതിക്കയും ഒക്കെ നട്ടുവളര്‍ത്തിയ പുളിമരത്തില്‍ നിന്നും ജാതിയില്‍ നിന്നും കിട്ടിയതാനെന്ന വിവരം ഇതിനാല്‍ ബോധിപ്പിച്ചു കൊള്ളുന്നു.










 ഫോട്ടോയില്‍ കാണുന്ന തവള ഒരു പാറമടക്കുളത്തിലെ വെള്ളത്തില്‍ കിടക്കുന്നതാണ്.




എന്താ ചെയ്യുക എന്റെ ഓരോരോ ഭ്രാന്തുകളേ






Tuesday, January 18, 2011

നമസ്കാരം



                  നമസ്കാരം. സിംഹങ്ങളും പുലികളും ഇവരുടെ കുഞ്ഞുങ്ങളുമായ ബൂലോകത്തെ എല്ലാവര്‍ക്കും വണക്കം. പ്രസ്ഥാനങ്ങളായ നിങ്ങളുടെ ബ്ളോഗുകള്‍ ഒക്കെ വായിച്ചപ്പോള്‍ ഉണ്ടായ ഒരു ആവേശത്തില്‍ തുടങ്ങിയതാണിത്‌. അനുഗ്രഹിക്കൂ, ആശീര്‍വദിക്കൂ. എല്ലാരും കൂടി അനുഗ്രഹിച്ച്‌ ആശീറ്‍വദിച്ച്‌ എന്നെ ഒരു സംഭവമാക്കൂ.

                   ബൂലോകത്തിണ്റ്റെ തീരത്തിരുന്ന് ചൂണ്ട ഇടുന്ന ഒരു കുട്ടിയാനു ഞാന്‍. അതില്‍ നീന്തിത്തുടിക്കുന്ന നിങ്ങള്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്‌ തുടങ്ങട്ടെ